കൊച്ചി: എറണാകുളം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. പ്രധാനമായും ആലുവയിൽ നിന്നും തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈൻ പൊട്ടിയതിനാലാണ് ജലവിതരണം തടസപ്പെട്ടത്.
സംസ്കാര ജംഗ്ഷനിലെ പ്രധാന പൈപ്പിലാണ് പൊട്ടലുണ്ടായിരിക്കുന്നത്. എറണാകുളം നഗരത്തിലെ കടവന്ത്ര, കലൂർ, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം തടസപ്പെടുക.
Read Also: ഐക്യു ആരാധകർക്ക് സന്തോഷവാർത്ത! ഐക്യു Z7 പ്രോ 5ജി ഉടൻ വിപണിയിൽ അവതരിപ്പിക്കും
Post Your Comments