KeralaLatest NewsNews

രണ്ട് വർഷമായി എംഡിഎംഎ കച്ചവടം, പിടിച്ചെടുത്തത് 22 ഗ്രാം മയക്കുമരുന്ന്: ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ

ആലപ്പുഴ: 22 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ചേർത്തല, മുഹമ്മ, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം (സല്ലു-32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത് (24), ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ (സോനു) എന്നിവരാണ് പിടിയിലായത്.

പ്രതികൾ രണ്ട് വർഷമായി എംഡിഎംഎ കച്ചവടം നടത്തിവരികയായിരുന്നു. ആദ്യമായാണ് ഇവർ ഇത്രയും അളവ് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ചെറുപ്പക്കാർക്ക് ഉൾപ്പെടെ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണ്. ചേർത്തല സിഐ വിനോദ്കുമാർ, മുഹമ്മ സിഐ രാജ്കുമാർ, മാരാരിക്കുളം സിഐ എവി ബിജു, സീനിയർ സിപിഒ ശ്യാം, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button