തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവം വന്‍ വിവാദമായതോടെ വാദ പ്രതിവാദങ്ങളുമായി നേതാക്കന്മാരും രംഗപ്രവേശം ചെയ്തു. സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍ രംഗത്ത് എത്തി. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് മന:പൂര്‍വം തകരാറിലാക്കിയതാണെന്ന് മന്ത്രി വി എന്‍ വാസവന്‍ കുറ്റപ്പെടുത്തി.
Read Also: ക്ഷേത്രത്തിന്റെ ഗോപുരത്തിലേക്ക് സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ചുകയറി അപകടം
‘അനുസ്മരണ പരിപാടിയില്‍ വച്ച് മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ആസൂത്രിതമായ നീക്കമുണ്ടായി. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മാത്രം മൈക്ക് തകരാറിലായതില്‍ അസ്വഭാവികതയുണ്ട്’, മന്ത്രി ചൂണ്ടിക്കാണിച്ചു.
അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തങ്ങള്‍ പറഞ്ഞതല്ലെന്നും ആളുകള്‍ അത് കണ്ടതാണെന്നും വി എന്‍ വാസവന്‍ പറയുന്നു. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രം സ്വരംമാറ്റി മുദ്രാവാക്യം വിളിക്കുന്ന സ്ഥിതിയുണ്ടാകുന്നു. സാധാരണ അനുശോചന യോഗത്തില്‍ ആരും മുദ്രാവാക്യം വിളിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മാത്രം ഉയരുന്ന മുദ്രാവാക്യങ്ങളുടെ സ്വരം കേട്ടാല്‍ തന്നെ അത് ഏത് രൂപത്തിലുള്ളതാണെന്ന് ബോധ്യമാകുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറയുന്നു. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മാത്രം എങ്ങനെ മൈക്കിന്റെ തകരാര്‍ വരുന്നുവെന്ന് ശബ്ദം കേട്ടാല്‍ മനസിലാകും. എന്നിരിക്കിലും ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹാദരങ്ങള്‍ നിലനിര്‍ത്തി ഒരു അപസ്വരവുമുണ്ടാക്കാതെ സംസാരിച്ച് പൂര്‍ത്തിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments