
മംഗലപുരം: കണിയാപുരത്ത് യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേനംകുളം കല്പന കോളനിയിൽ തുമ്പവിളാകം വീട്ടിൽ രഞ്ജിതി(28)നെയാണ് അറസ്റ്റ് ചെയ്തത്. മംഗലപുരം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതി കണിയാപുരം മസ്താൻ മുക്കിൽ മുനീർ എന്ന യുവാവിനോട് പണം ചോദിച്ചു. പണം നൽകാത്തതിനാൽ ഭീഷണിപ്പെടുത്തുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ തടഞ്ഞു വച്ച ശേഷം പൊലീസിനെ വിവരമറിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments