ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: 53 കാരന് 27 വർഷം കഠിന തടവും പിഴയും

ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി വൈ​ശാ​ഖ​നെ(53)യാണ് കോടതി ശിക്ഷിച്ചത്

ആ​റ്റി​ങ്ങ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 53 കാരന് 27 വർഷം കഠിന തടവും പിഴയും പിഴയും ശിക്ഷ വിധിച്ച് കോടതി. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി വൈ​ശാ​ഖ​നെ(53)യാണ് കോടതി ശിക്ഷിച്ചത്. 27വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴയും ആണ് ശി​ക്ഷ​ വിധിച്ചത്.

Read Also : പരിപാടിയിലെ ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു- പിണറായിയെ പരിഹസിച്ച് വിടി ബൽറാം

2019 വ​രെ​യു​ള്ള ര​ണ്ടു വ​ർ​ഷ​മാ​ണ് പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി കു​ട്ടി അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​യ​ത്. മ്യൂ​സി​യം പൊലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചി​റി​ൻ​കീ​ഴ്​ എ​സ്.​എ​ച്ച്.​ഒ സ​ജീ​ഷ് എ​ച്ച്.​എ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്.

Read Also : രണ്ട് പേരെ ഒരേസമയം വിവാഹം കഴിക്കണം; വിചിത്ര അപേക്ഷയുമായി യുവതി, എന്ത് നടപടി സ്വീകരിക്കണമെന്നറിയാതെ ഉദ്യോ​ഗസ്ഥർ

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വി​ചാ​ര​ണ ചെ​യ്യു​ന്ന ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി റോ​ഷ​ൻ തോ​മ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​എം.​മു​ഹ​സി​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button