AlappuzhaLatest NewsKeralaNattuvarthaNews

ഒ​മ്പ​ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി: യുവാവിന് ആറുവർഷം കഠിനതടവും പിഴയും

എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ കാ​ക്ക​ത്തു​രു​ത്ത് താ​മ​ര​പ്പി​ള്ളി കോ​ള​നി​യി​ൽ സ​ത്യ​നെ(44)​യാ​ണ് കോടതി ശിക്ഷിച്ചത്

എ​ഴു​പു​ന്ന: ഒ​മ്പ​ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേസിൽ യു​വാ​വി​ന് ആ​റു​വ​ർ​ഷം ക​ഠി​ന​ത​ടവും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ കാ​ക്ക​ത്തു​രു​ത്ത് താ​മ​ര​പ്പി​ള്ളി കോ​ള​നി​യി​ൽ സ​ത്യ​നെ(44)​യാ​ണ് കോടതി ശിക്ഷിച്ചത്. ചേ​ർ​ത്ത​ല അ​തി​വേ​ഗ പോ​ക്സോ കോ​ട​തിയാണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ഡിജെ പാര്‍ട്ടി സംഘടിപ്പിക്കുന്നവര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി പൊലീസ്

2022 ഫെ​ബ്രു​വ​രി 10-നാ​ണ് കേസിനാസ്പദമായ​ സം​ഭ​വം. അ​രൂ​ർ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് സി.​ഐ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ൻ, എ​സ്.​ഐ​മാ​രാ​യ എ​സ്. സ​ണ്ണി, ജി. ​ശ്യാം, ശ്രീ​ദേ​വി, സി.​പി.​ഒ​മാ​രാ​യ വി​ജേ​ഷ്, ജോ​മോ​ൻ, പ്ര​വീ​ൺ വ​നി​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ഉ​ഷ, ബി​നു മോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

പ്രോ​സി​ക്യൂ​ഷ​നു​ വേ​ണ്ടി അ​ഡ്വ​ക്ക​റ്റ് ബീ​ന ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button