KeralaLatest NewsIndia

‘അമ്പലനടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും’ മണിപ്പൂർ വിഷയത്തിൽ കൊലവിളികളുമായി മുസ്ലീം ലീഗിന്റെ പ്രകടനം, പരാതി

കാസർഗോഡ് : മണിപ്പൂർ വിഷയത്തിന്റെ മറവിൽ ജനകീയ പ്രതിഷേധമെന്ന പേരിൽ നടന്ന മുസ്ലീം ലീഗിന്റെ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം. കാസർകോട് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റിയുടെ നേത്വത്തിൽ നടത്തിയ മാർച്ചിനിടെയാണ് ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളി മുദ്രാവാക്യം ഉയർന്നത്. റോഡിലൂടെ പരസ്യമായി നടത്തിയ പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘അമ്പല നടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും,’ എന്ന മുദ്രാവാക്യം വിളികൾ ഉയരുന്നത് കേൾക്കാം.

സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ‘അവലും മലരും കുന്തിരിക്കവും കരുതി വെച്ചോ എന്ന മുദ്രാവാക്യത്തിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ പ്രകോപനം.

നേരത്തെ, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും വ്യാജ വാർത്തകൾ കേരളത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ചില ​ഗൂഢ ശക്തികൾ പ്രവർത്തിച്ചു വരികയാണ് എന്ന് ആരോപണമുണ്ട്. ആർഎസ്എസിനെതിരെ വികാരം ഇളക്കി വിടാനും ഹിന്ദു-ക്രിസ്ത്യൻ വിശ്വാസികളെ തമ്മിൽ തെറ്റിക്കാനും ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗിന്റെയും അദ്ദേഹത്തിന്റെ മകന്റെയും ഫോട്ടോ അടക്കം പ്രതികളെന്ന രീതിയിൽ ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചത് കേരളത്തിലായിരുന്നു. സംഭവത്തിൽ പരാതി വന്നതോടെ സിപിഎം പിബി അംഗം സുഭാഷിണി അലി മാപ്പ് പറഞ്ഞ് രം​ഗത്തും വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button