Latest NewsNewsIndia

കൃത്യമായ രേഖകൾ ഇല്ലാതെ 2 ദിവസം കൊണ്ട് മണിപ്പൂരിൽ പ്രവേശിച്ചത് 700 മ്യാൻമർ പൗരന്മാർ; കാരണം തേടി സർക്കാർ

മണിപ്പൂരിലെ അക്രമങ്ങൾക്കിടയിൽ മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത്. രണ്ട് ദിവസങ്ങൾക്കിടയിൽ എഴുനൂറിലധികം മ്യാൻമർ പൗരന്മാർ രാജ്യത്തേക്ക് പ്രവേശിച്ചതായി റിപ്പോർട്ട്. 700 ലധികം മ്യാൻമർ പൗരന്മാർ മണിപ്പൂരിലേക്ക് പ്രവേശിച്ച സംഭവത്തില്‍ അസം റൈഫിള്‍സിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് മണിപ്പൂർ സര്‍ക്കാര്‍. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെയാണ് ഈ സംഭവം. ജൂലൈ 22 നും 23 നും ഇടയിൽ വെറും രണ്ട് ദിവസത്തിനുള്ളിൽ 718 മ്യാൻമർ പൗരന്മാരെ ശരിയായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിച്ചത് എങ്ങനെയെന്ന് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് മണിപ്പൂർ സർക്കാർ അസം റൈഫിൾസിനോട് ആവശ്യപ്പെട്ടു.

301 കുട്ടികൾ ഉൾപ്പെടെ 718 പേരാണ് ഇന്ത്യയിലേക്ക് കടന്നത്. മുൻപും സമാനമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്, അതിർത്തി കാക്കുന്ന സേനയായ അസം റൈഫിൾസിനെ സംസ്ഥാന സർക്കാർ പ്രവേശനം തടയാൻ കർശന നടപടിയെടുക്കാൻ വ്യക്തമായി അറിയിച്ചിരുന്നു. ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സാധുവായ വിസ/യാത്രാ രേഖകളില്ലാതെയാണ് ഇത്രയധികം മ്യാൻമർ പൗരന്മാർ മണിപ്പൂരിലേക്ക് പ്രവേശിച്ചത്.

ഖംപത്തിൽ നടന്ന ഏറ്റുമുട്ടലുകളെ തുടർന്ന് ജൂലൈ 23 ന് 718 പുതിയ അഭയാർഥികൾ ഇന്ത്യ-മ്യാൻമർ അതിർത്തി കടന്ന് ചന്ദേൽ ജില്ലയിലൂടെ മണിപ്പൂരിലേക്ക് പ്രവേശിച്ചതായി അസം റൈഫിൾസ് ചന്ദേൽ ജില്ല ഡെപ്യൂട്ടി കമ്മീഷണറെ നേരത്തെ അറിയിച്ചിരുന്നു. ശരിയായ യാത്രാ രേഖകളില്ലാതെ ചന്ദേൽ ജില്ലയിൽ ഈ 718 മ്യാൻമർ പൗരന്മാർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത് എന്തുകൊണ്ട്, എങ്ങനെ എന്നതിനെക്കുറിച്ചുള്ള വസ്തുതകളും, നിർബന്ധിത സാഹചര്യങ്ങളും/കാരണങ്ങളും വ്യക്തമാക്കാൻ സംസ്ഥാന സർക്കാർ അസം റൈഫിൾസ് അതോറിറ്റിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയതായി ജോഷി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button