
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഒരുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കിനാന്നൂർ കാട്ടിപ്പൊയിൽ കക്കോട്ട് കെ.സി. റിജുവിനെ(38)യാണ് കോടതി ശിക്ഷിച്ചത്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജ് സി. സുരേഷ്കുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം അധിക തടവ് അനുഭവിക്കണം.
Read Also : സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച നടപടി, കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്
2022 മാർച്ചിൽ 13 വയസ്സുള്ള പെൺകുട്ടി സഹോദരങ്ങൾക്കൊപ്പം നടന്നുപോകുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതി പെൺകുട്ടിയെ വണ്ടിയിൽ കയറാൻ നിർബന്ധിച്ചു. എതിർത്ത കുട്ടിയുടെ കൈക്ക് പിടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇത്തരത്തിൽ പ്രതി കുട്ടിയുടെ പിറകെ നടന്ന് നിരന്തരം ലൈംഗിക അതിക്രമം നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പി. രാജീവനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Post Your Comments