വിപണി കീഴടക്കാൻ പുതിയ ഹാൻഡ്സെറ്റുമായി എത്തുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള. സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മോട്ടോ ജി14 ഹാൻഡ്സെറ്റാണ് ഇത്തവണ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് ഒന്നാണ് മോട്ടോ ജി14-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി. കറുപ്പ്, നീല നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമായേക്കുമെന്നാണ് സൂചന. ഇവയിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയാം.
6.5 ഇഞ്ച് എൽസിഡി ഫുൾ എച്ച്ഡി പ്ലസ് പഞ്ച് ഹോൾ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടോ ജി14-ന്റെ പ്രവർത്തനം. ആൻഡ്രോയിഡ് 14 ഒഎസ് അപ്ഗ്രേഡും, 3 വർഷം വരെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 20W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകാൻ സാധ്യത. 50 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണത്തോടെയാണ് മോട്ടോ ജി14 വരുന്നത്. ഈ ഹാൻഡ്സെറ്റുകളുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മോട്ടോ ജി14-ന് 9,999 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാവുന്നതാണ്.
Post Your Comments