Latest NewsKeralaNews

വടക്കൻ കേരളത്തിൽ ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഴയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്

വടക്കൻ കേരളത്തിൽ ഇന്നും വ്യാപകമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന പശ്ചാത്തലത്തിൽ 8 ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 8 ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട്. അതേസമയം, തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകൾക്ക് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ താമസിക്കുന്നവരും, തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഴയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും മഴ ഭീഷണിയിലാണ്. കനത്ത മഴയെ തുടർന്ന് ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ ഇടങ്ങളിൽ വൻ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ ദുരന്തനിവാരണ സേനയടക്കം തുടരുന്നുണ്ട്.

Also Read: വൈകാശി വിശാഖവും, പ്രാധാന്യവും

shortlink

Related Articles

Post Your Comments

Related Articles


Back to top button