Latest NewsNewsDevotional

വൈകാശി വിശാഖവും, പ്രാധാന്യവും

വൈകാശി വിശാഖത്തിന് തമിഴ് ജനതയിൽ വലിയ പ്രാധാന്യമുണ്ട്

സുബ്രഹ്മണ്യസ്വാമിക്ക് ഏറെ വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് തമിഴ് കലണ്ടർ പ്രകാരമുള്ള വൈകാശി മാസത്തെ വിശാഖം നക്ഷത്രം. മുരുകൻ അവതാരം കൊണ്ടത് ഈ ദിവസമാണെന്നാണ് വൈകാശി വിശാഖത്തിന് പിന്നിലെ ഐതിഹ്യം. സാധാരണയായി ഗ്രിഗോറിയൻ കലണ്ടർ പ്രകാരം, മെയ്- ജൂൺ മാസങ്ങളിലാണ് വൈകാശി വിശാഖം ആഘോഷിക്കാറുള്ളത്. തമിഴ്നാട്ടിലും, മറ്റ് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലും ഈ ദിവസം വളരെ ഗംഭീരമായാണ് ആഘോഷിക്കുന്നത്.

വൈകാശി വിശാഖത്തിന് തമിഴ് ജനതയിൽ വലിയ പ്രാധാന്യമുണ്ട്. ശിവന്റെയും പാർവതിയുടെയും പുത്രനായ സുബ്രഹ്മണ്യസ്വാമി പുരാതനകാലം മുതൽക്കേ തമിഴരുടെ പ്രധാന ദേവനാണ്. പൂർണ ചന്ദ്രൻ അല്ലെങ്കിൽ പൂർണിമ തിഥിയിൽ വിശാഖ നക്ഷത്രത്തിലാണ് മുരുകൻ ജനിച്ചത്. താരകാസുരൻ എന്ന അസുരനെ വധിക്കാനായിട്ടാണ് മുരുകൻ അവതാരമെടുത്തതെന്നാണ് വിശ്വാസം.

Also Read: കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും സർക്കാർ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

മുരുകൻ എല്ലാ അധർമ്മങ്ങളെയും ഇല്ലായ്മ ചെയ്ത് ധർമ്മം സ്ഥാപിച്ചതിനാൽ, തിന്മയുടെ മേൽ നന്മയുടെ വിജയ ദിവസമായി വൈകാശി വിശാഖ ദിനം അടയാളപ്പെടുത്തുന്നു. ഈ ദിവസം ഭക്തർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി ഭഗവാന് വഴിപാടുകൾ നടത്താറുണ്ട്. പല ഭക്തരും മധുര പലഹാരങ്ങൾ, പഴങ്ങൾ, തേങ്ങ, മറ്റ് നിവേദ്യങ്ങൾ എന്നിവ ഭഗവാന് നേദിച്ചതിനു ശേഷം, ചെറിയൊരു പങ്ക് മാത്രം ഭുജിച്ച് ബാക്കി മുഴുവനും പാവപ്പെട്ടവർക്ക് ദാനമായി നൽകുന്നു.

shortlink

Post Your Comments


Back to top button