ErnakulamLatest NewsKeralaNattuvarthaNews

ഇടതോരം കലാസമതി അവതരിപ്പിക്കുന്ന പുതിയ നാടകം…’കേസ്’: പരിഹാസവുമായി ഹരീഷ് പേരടി

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ, മൈക്ക് തകരാറായതിനെ തുടർന്ന് മൈക്ക് ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരണവുമായി രംഗത്ത് വന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഹലോ…ഹലോ…മൈക്ക് ടെസ്റ്റിംങ്ങ്..അടുത്ത ഹൗളിങ്ങോട് കൂടി നാടകം ആരംഭിക്കുന്നു…ഇടതോരം കലാസമതി അവതരിപ്പിക്കുന്ന പുതിയ നാടകം…”കേസ്”..മൈക്കും ആംബ്ലിഫയറും..ഈ രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള നാടകത്തിന്റെ ആദ്യാവതരണം തൂറ്റിപോയെങ്കില്ലും..ഇനി നാടകം കാണാൻ വരുന്നവർ മൈക്കിന്റെ കേബിൾ ചവുട്ടി ഇനിയും ഹൗളിങ്ങ് തന്ന് സഹകരിച്ചാൽ ഈ നാടകം തുടർന്നും കളിക്കാവുന്നതാണ് …സഹകരിക്കുക …ഈ പരീക്ഷണ നാടകം വിജയിപ്പിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button