ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ആപ്പിളും രംഗത്ത്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ബാർഡ് എന്നിവയ്ക്ക് സമാനമായ എഐ അധിഷ്ഠിത ചാറ്റ്ബോട്ടുമായാണ് ആപ്പിൾ എത്തുന്നത്. നിലവിൽ, ലാർജ് ലാംഗ്വേജ് മോഡലുകൾ വികസിപ്പിക്കുന്നതിനായി ഐഫോൺ നിർമ്മാതാക്കൾ ‘അജാസ് (Ajax)’ എന്നറിയപ്പെടുന്ന പ്രത്യേക ഫ്രെയിം വർക്ക് നിർമ്മിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടാതെ, ‘ആപ്പിൾ ജിപിടി’ എന്ന് വിളിക്കുന്ന ചാറ്റ്ബോട്ട് വികസിപ്പിക്കാനും കമ്പനി തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
ആഗോള ടെക് ഭീമന്മാർ എഐ മേഖലയിൽ ചുവടുകൾ ശക്തമാക്കിയെങ്കിലും, ആപ്പിൾ ഇതുവരെ എഐയെ കുറിച്ച് കാര്യമായ സൂചനകൾ നൽകിയിരുന്നില്ല. കൂടാതെ, തങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കാനും ആപ്പിൾ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു. ആപ്പിൾ ഫോട്ടോസ്, ഓൺ ഡിവൈസ് ടെസ്റ്റിംഗ്, റിയാലിറ്റി ഹെഡ്സെറ്റ് എന്നിവയിൽ എഐ ഫീച്ചറുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. അതേസമയം, ചാറ്റ്ബോട്ട് എപ്പോൾ അവതരിപ്പിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല. ആപ്പിൾജിപിടിയുടെ വരവോടെ മറ്റു കമ്പനികളുടെ കുതിപ്പിന് അടിവര ഇട്ടേക്കുമെന്നാണ് സൂചന.
Post Your Comments