Latest NewsNewsBusiness

ദിവസം മുഴുവൻ നീണ്ട ചാഞ്ചാട്ടം! ഒടുവിൽ സമ്മിശ്ര പ്രകടനവുമായി ആഭ്യന്തര സൂചികകൾ

സെൻസെക്സിൽ 1,731 ഓഹരികൾ നേട്ടത്തിലും, 1,808 ഓഹരികൾ നഷ്ടത്തിലും, 140 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു

ദിവസം മുഴുവൻ നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 29.07 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,355.71-ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 8.25 പോയിന്റ് നേട്ടത്തിൽ 19,680.60-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ഈ മാസത്തെ ധനനയം നാളെ പ്രഖ്യാപിക്കാനിരിക്കേയാണ് ആഗോള ഓഹരികളും ഇന്ത്യൻ സൂചികകളും ആലസ്യത്തിലായത്.

സെൻസെക്സിൽ 1,731 ഓഹരികൾ നേട്ടത്തിലും, 1,808 ഓഹരികൾ നഷ്ടത്തിലും, 140 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് ഓഹരികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അദാനി ഗ്രീൻ എനർജി, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, എൻഡിടിവി തുടങ്ങിയ അദാനി ഗ്രൂപ്പ് ഓഹരികൾ നേട്ടത്തിലേറി. അതേസമയം, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടം നേരിട്ടു.

Also Read: സബ്സിഡി നിരക്കിൽ തക്കാളി ഇനി ഓൺലൈനായും വാങ്ങാം, ഒഎൻഡിസി പ്ലാറ്റ്ഫോമിലെ വിൽപ്പന ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button