കൊല്ലം: കുറ്റിച്ചിറ പള്ളിപുരയിടത്തിൽ കെട്ടിയിരുന്ന പോത്തുകളെ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. പേരൂർ, തെറ്റിച്ചിറപുത്തൻ വീട്ടിൽ ഷറഫുദ്ദീൻ(58) ആണ് അറസ്റ്റിലായത്. കിളികൊല്ലൂർ പൊലീസാണ് പ്രതിയെ പിടിയിലായത്.
കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. കുറ്റിച്ചിറ മാങ്കാലവിള പടിഞ്ഞാറ്റതിൽ ഷൗക്കത്തിന്റെയും ഇയാളുടെ അയൽവാസിയായ മുകളുവിള വീട്ടിൽ സിദ്ദിഖിന്റെയും ഉടമസ്ഥതയിലുള്ള പോത്തുകളെയാണ് പ്രതി മോഷ്ടിച്ചു കൊണ്ട് പോയത്.
Read Also : ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത! ഇനി മുതൽ പിഎസ്സി പരീക്ഷയിലെ മാർക്ക് നേരത്തെ അറിയാൻ അവസരം
പോത്തുകൾ മോഷണം പോയതായി മനസിലായതിനെ തുടർന്ന്, ഉടമകൾ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കാട് പിടിച്ച പുരയിടത്തിൽ കെട്ടിയിട്ട നിലയിൽ പോത്തുകളെയും കണ്ടെത്തി.
കിളികൊല്ലൂർ സബ് ഇൻസ്പെക്ടർമാരായ സുകേഷ്, സായ്, സി.പി.ഒ സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments