തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ ഒരു വാക്ക് പോലും പറയാത്ത ഇടത്-വലത് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി. ഹിന്ദുക്കളുടെ ആരാധനാ മൂർത്തിയായ ഗണപതി എന്ന സങ്കൽപ്പത്തെ അന്യമതസ്ഥനായ ഒരു പൊതു പ്രവർത്തകൻ അവഹേളിച്ചിട്ട് ആഴ്‌ച ഒന്ന് തികഞ്ഞുവെന്നും കേരളത്തിലെ ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ആർ.എസ്.എസിനോ ബിജെപിക്കോ അല്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു മതേതരനും ഇതിനെ അപലപിച്ചതായി കണ്ടില്ലെന്നും സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.
‘എല്ലാ ഹിന്ദുക്കളും ആർ.എസ്.എസ് അല്ല. ഭൂരിഭാഗം ഹിന്ദുക്കളും ഈശ്വര വിശ്വാസികളായ മതേതരരാണ്. കമ്മ്യുണിസ്റ്റുകളും കോൺഗ്രസുകാരും നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന വായ്‌ത്താരിയാണിത്. അതേ ഹിന്ദുക്കളുടെ ആരാധനാ മൂർത്തിയായ ഗണപതി എന്ന സങ്കൽപ്പത്തെ അന്യമതസ്ഥനായ ഒരു പൊതു പ്രവർത്തകൻ അവഹേളിച്ചിട്ട് ആഴ്‌ച ഒന്ന് തികഞ്ഞു. കേരളത്തിലെ ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ആർ.എസ്.എസിനോ ബിജെപിക്കോ അല്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു മതേതരനും ഇതിനെ അപലപിച്ചതായി കണ്ടില്ല. ഹിന്ദുക്കളുടെ സംരക്ഷണം സംഘപരിവാറിനെ എൽപ്പിച്ചത് കൊണ്ടാണോ? അതോ ഗണപതിയെ ആർ.എസ്.എസ് ആക്കിയോ? അതുമല്ലെങ്കിൽ മുസ്ലിം പ്രീണനം മാത്രമാണ് മതേതരത്വം എന്ന് പ്രഖ്യാപിച്ചതാണോ?’, സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ഷംസീറിനെതിരെ വിമർശനം ശക്തമാകുന്നു. ഷംസീറിനെതിരെ നിയമനടപടിക്കൊരുങ്ങി ബി.ജെ.പി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബി.ജെ.പി പരാതി നല്‍കി. ബി.ജെ.പി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവാണ് പരാതി നല്‍കിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ അവഹേളിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
Post Your Comments