KeralaLatest NewsNews

ജലനിരപ്പ് ഉയര്‍ന്നു; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട്

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. ഡാമിലെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റര്‍ ആണ്.

മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായി ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതേസമയം, തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇടമുറിയാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിലെ രാത്രിസഞ്ചാര വിലക്ക് ഇന്നും തുടരും. ജില്ലയിൽ വിനോദ സഞ്ചാരികൾക്കും കടുത്ത നിയന്ത്രണമുണ്ട്.

തീവ്രമഴ കണക്കിലെടുത്ത് ജില്ലയിലെ പ്രഫഷണൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button