
പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമദ് മഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പാലക്കാട് സിപിഐയില്‍ പൊട്ടിത്തെറി. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ കൂട്ടരാജിക്ക് പിന്നാലെ മണ്ണാര്‍ക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ രാജിവച്ചു.
പട്ടാമ്പി എംഎല്‍എ മുഹമദ് മുഹ്സിനെതിരെ സിപിഐ ജില്ല എക്‌സിക്യൂട്ടീവ് കഴിഞ്ഞ ദിവസമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇത്തരത്തില്‍ തരം താഴ്‌ത്തിയ നടപടിയില്‍ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മണ്ണാര്‍ക്കാട് നിന്നുളള ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 13 പേരുടെ രാജി.
read also: പതിനൊന്നുകാരനെ യുവതി ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും സംഘടനാ തത്വങ്ങളനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അതേ സമയം നേരത്തെ മുഹ്‌സിന്റേത് പേയ്‌മെന്റ് സീറ്റാണെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഒന്നും മണ്ഡലത്തില്‍ നില്‍ക്കാതെ വിദേശ യാത്ര നടത്തുന്നയാളാണ് എന്നുമുള്ള വിമർശനം എതിര്‍ ഭാഗം ഉയര്‍ത്തുന്നുണ്ട്.
Post Your Comments