MollywoodLatest NewsCinemaBollywoodNewsIndiaEntertainmentKollywoodMovie Gossips

തമിഴ് സിനിമയിൽ അന്യഭാഷാ താരങ്ങൾക്ക് വിലക്കില്ല: വിശദീകരണവുമായി ഫെഫ്‌സി

ചെന്നൈ: തമിഴ് സിനിമയിൽ അന്യ ഭാഷാ താരങ്ങൾ വേണ്ടെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘടന. താരങ്ങളുടെ കാര്യമല്ല ഉദ്ദേശിച്ചതെന്നും അഭിനേതാക്കളെ വിലക്കാൻ സംഘടനയ്ക്ക് അധികാരമില്ലെന്നും ഫെഫ്‌സി ജനറൽ സെക്രട്ടറി വ്യക്തമാക്കി.

ഇതരഭാഷാ താരങ്ങളെ തമിഴ് സിനിമയിൽ അഭിനയിപ്പിക്കരുതെന്നാണ് ഫെഫ്‌സി പ്രസ്താവനയിലൂടെ അർത്ഥമാക്കിയതെന്ന വിലയിരുത്തലിൽ, തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെതിരെ തെലുങ്ക് സിനിമാ മേഖലയുടെ പ്രതിഷേധത്തിൻറെ പശ്ചാത്തലത്തിലാണ് ഫെഫ്‌സി ജനറൽ സെക്രട്ടറിയുടെ പ്രതികരണം.

കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകൻ: ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസിന്റെ തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

തമിഴ് സിനിമകളിൽ അന്യഭാഷാ താരങ്ങൾ വേണ്ടെന്നും ചിത്രീകരണം തമിഴ്‌നാട്ടിൽ മാത്രം നടത്തണമെന്നും ഉൾപ്പെടെ നിർദേശങ്ങളാണ് സംഘടന മുന്നോട്ടുവെച്ചത്. ഇവ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണിതെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.

‘മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വിലക്കുകളൊന്നും തങ്ങൾ കൽപ്പിച്ചിട്ടില്ല. ഞങ്ങളുടെ ഡാൻസേഴ്‌സും ഫൈറ്റേഴ്‌സും 50 ശതമാനം പ്രാതിനിധ്യത്തോടെ തെലുങ്ക് സിനിമയിൽ പ്രവർത്തിക്കാറുണ്ട്. അതുപോലെ അവർക്കും ഈ രീതിയിൽ തമിഴ് സിനിമയിൽ പ്രവർത്തിക്കാം. ഇത്തവണ ഞങ്ങൾ പറഞ്ഞിട്ടുള്ളത് ദിവസ വേതനക്കാരുടെ കാര്യം മാത്രമാണ്. മറ്റൊന്നുമല്ല’, ഫെഫ്‌സി ജനറൽ സെക്രട്ടറി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button