ന്യൂഡൽഹി: മണിപ്പൂരിനെ ചൊല്ലിയുള്ള പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യ എന്ന പുതിയ പേരിനെയും അദ്ദേഹം പരിഹസിച്ചു.
ലക്ഷ്യമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യൻ മുജാഹിദീൻ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ഈസ്റ്റ് ഇന്ത്യ കമ്പനി എന്നിവയിലൊക്കെ ‘ഇന്ത്യ’ എന്ന പേര് ഉണ്ടെന്നും, ഇന്ത്യ എന്ന പേര് മാത്രം ഉപയോഗിച്ചതുകൊണ്ട് അര്‍ത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇത്രയും ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ ഞാൻ കണ്ടിട്ടില്ല’, ബി.ജെ.പി പാർലമെന്ററി പാർട്ടിയുടെ പ്രതിവാര യോഗത്തിൽ പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യത്തിന്റെ പേര് ഉപയോഗിച്ച് മാത്രം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments