Latest NewsKeralaNews

ഒന്‍പത് വയസുകാരനെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍ 

തിരുവനന്തപുരം: കല്ലമ്പലത്ത് ഒന്‍പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനേഴാം തിയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

കുട്ടിയെ വർണ്ണ മത്സ്യത്തെ നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ബലിതര്‍പ്പണത്തിന് പോയ സമയത്ത് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ച്‌ കുട്ടി ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇതോടെ കുട്ടിയുടെ മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം തുറന്നുപറഞ്ഞത്.

കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button