ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയ്ക്കായി പുതിയ കാര്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ടെസ്ല. 20 ലക്ഷം രൂപ വില വരുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ എല്ലാവിധ സജ്ജീകരണങ്ങളോട് കൂടിയാകും കാര്‍ പുറത്തിറക്കുക. ഇതിനായി ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ടെസ്ല പ്രതിനിധികള്‍ ഈ മാസം ഇന്ത്യന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ കാണും.
Read Also: അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയക്ക് കയറ്റിയ വീട്ടമ്മ മരിച്ചു: സ്വകാര്യ ആശുപത്രിക്കെതിരെ കേസ്
ഇന്ത്യയില്‍ ആഭ്യന്തര ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാന്‍ ടെസ്ല ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിര്‍ദ്ദിഷ്ട ഫാക്ടറി ഇന്ത്യന്‍ വിപണിയില്‍ താങ്ങാനാവുന്ന ഇവികളുടെ ആവശ്യം നിറവേറ്റുക മാത്രമല്ല, ഒരു കയറ്റുമതി കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യും. ടെസ്ലയുടെ 20 ലക്ഷം രൂപ വിലയുള്ള കാര്‍ ഒരു ഗെയിം ചേഞ്ചര്‍ ആണ്. ടെസ്ലയുടെ ഇപ്പോള്‍ ഏറ്റവും വിലകുറഞ്ഞ കാര്‍ മോഡലിനു വില 32,200 ഡോളര്‍ (26.32 ലക്ഷം രൂപ) ആണ്.
ഗുജറാത്തിലും ടെസ്ല ഫാക്ടറി സ്ഥാപിച്ചേക്കും. ഈ അത്യാധുനിക ഫാക്ടറിക്ക് പ്രതിവര്‍ഷം 5 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടാകും. വാഹന നിര്‍മ്മാണത്തിന് പുറമെ രാജ്യത്തുടനീളം ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കാനും ടെസ്ല ലക്ഷ്യമിടുന്നു. അടുത്ത വര്‍ഷം അതായത് 2024ല്‍ എലോണ്‍ മസ്‌കും ഇന്ത്യയില്‍ എത്തും.
എലോണ്‍ മസ്‌ക് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം, ടെസ്ല ഇന്ത്യയിലേക്ക് വരുന്നതിനുള്ള സമയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘ടെസ്ല’ ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്ന് മസ്‌ക് പറഞ്ഞിരുന്നു.
Post Your Comments