തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളേയും ദൈവങ്ങളേയും സ്പീക്കര്‍ എ.എന്‍ ഷംസീര്‍
അവഹേളിച്ചതായി ബിജെപി പരാതി നല്‍കി. ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍.എസ് രാജീവാണ് പരാതി നല്‍കിയത്. ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടിയെന്ന് ബിജെപി അറിയിച്ചു.
Read Also: പുതുപ്പള്ളി തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ്
എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്ക്കെതിരെ യുവമോര്‍ച്ചയും വിഎച്ച്പിയും പരാതി നല്‍കിയിട്ടുണ്ട്.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. പുഷ്പക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്‌നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം’, ഷംസീര്‍ പറഞ്ഞു.
Post Your Comments