Latest NewsNewsBusiness

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം വീണ്ടും കുതിക്കുന്നു, ജൂൺ മാസം ഇതുവരെയുളള കണക്കുകൾ അറിയാം

മെയ് മാസത്തിൽ മാസത്തിൽ ഇന്ത്യൻ മൂലധന വിപണിയിലേക്ക് 43,838 രൂപയുടെ നിക്ഷേപമാണ് എഫ്പിഐകൾ എത്തിച്ചത്

രാജ്യത്ത് പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും കുതിച്ചുചാട്ടം. ജൂൺ മാസം ഇതുവരെയുള്ള കണക്കുകൾ പ്രകാരം, മൊത്തം 16,406 കോടി രൂപയുടെ നിക്ഷേപമാണ് എഫ്പിഐകൾ ഇന്ത്യൻ ഇക്വിറ്റികളിൽ നടത്തിയിരിക്കുന്നത്. ജൂൺ മാസം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ മൊത്തം നിക്ഷേപം ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

മെയ് മാസത്തിൽ മാസത്തിൽ ഇന്ത്യൻ മൂലധന വിപണിയിലേക്ക് 43,838 രൂപയുടെ നിക്ഷേപമാണ് എഫ്പിഐകൾ എത്തിച്ചത്. കഴിഞ്ഞ 9 മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന കണക്ക് കൂടിയാണ് മെയ് മാസത്തിലേത്. എഫ്പിഐകളിൽ ഈ ട്രെൻഡ് തുടരുകയാണെങ്കിൽ, വരും വർഷങ്ങളിൽ ഉയർന്ന നേട്ടം കൈവരിക്കാൻ കഴിയുന്നതാണ്. ധനകാര്യം, ഓട്ടോമൊബൈൽസ്, ഓട്ടോ കംപൊണന്റുകൾ, ക്യാപിറ്റൽ ഗുഡ്സ്, നിർമ്മാണ മേഖല എന്നിവയുമായി ബന്ധപ്പെട്ട ഓഹരികളിലാണ് ഏറ്റവുമധികം നിക്ഷേപം എത്തിയിരിക്കുന്നത്.

Also Read: ഒഡിഷ ട്രെയിൻ അപകടം: ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 292 ആയി 

ഏപ്രിൽ മാസത്തിൽ എഫ്പിഐകളുടെ നിക്ഷേപം 11,631 കോടി രൂപയായിരുന്നു. മാർച്ചിൽ 7,936 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. അദാനി ഗ്രൂപ്പ് കമ്പനികളിൽ അമേരിക്ക ആസ്ഥാനമായുള്ള ജി.ക്യു.ജി പാർട്ണേഴ്സ് നടത്തിയ നിക്ഷേപമാണ് മാർച്ചിൽ മൊത്തത്തിലുള്ള നിക്ഷേപത്തെ പോസിറ്റീവാക്കി മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button