ട്വിറ്ററിന്റെ ലോഗോയായ നീലക്കിളിയെ മാറ്റാൻ ഒരുങ്ങി മസ്ക്. പക്ഷിയുടെ ചിത്രം മാറ്റി പകരം എക്സ് എന്ന ലോഗോ നൽകാനാണ് മസ്ക് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ മസ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോഗോ മാറ്റുന്നതിന് പുറമേ, ഉടൻ തന്നെ ട്വിറ്റർ ബ്രാൻഡിനോട് വിട പറയാൻ സാധ്യതയുണ്ടെന്നും സൂചന നൽകി. ‘താമസിയാതെ ഞങ്ങൾ ട്വിറ്റർ ബ്രാൻഡിനോട് വിട പറയും, പതിയെ എല്ലാ പക്ഷികളോടും’ എന്നാണ് മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
നീല നിറവും, പേരും മാറ്റിയതിനുശേഷം എക്സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കാനാണ് മസ്കിന്റെ തീരുമാനം. ചൈനയുടെ വീചാറ്റ് പോലെ ഒരു ‘സൂപ്പർ ആപ്പ്’ നിർമ്മിക്കാനുള്ള മസ്കിന്റെ ശ്രമത്തിന്റെ ഭാഗമാണ് റീബ്രാൻഡിംഗ് എന്നാണ് സൂചന. മാസങ്ങൾക്ക് മുൻപ് നീലക്കിളിയുടെ സ്ഥാനത്ത് ‘ഡോജ്’ ലോഗോ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, മണിക്കൂറുകൾ കൊണ്ട് ‘ഡോജ്’ ലോഗോ നീക്കം ചെയ്യുകയായിരുന്നു. ട്വിറ്ററിനെ മസ്ക് ഏറ്റെടുത്തതോടെ നിരവധി തരത്തിലുള്ള മാറ്റങ്ങളാണ് നടപ്പാക്കിയത്. ഇവയിൽ ചില മാറ്റങ്ങൾ ട്വിറ്ററിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.
Post Your Comments