ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ല, ഓണക്കാലത്ത് ചെലവുകൾക്കായി കടമെടുക്കേണ്ടിവരും’: കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: ഓണക്കാലം നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും എന്നാൽ, എല്ലാ വിഭാഗങ്ങളിലും ഉള്ളവർക്ക് ഓണക്കിറ്റ് നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കോവിഡ് സമയത്തും അതിനുശേഷവും കൊടുത്തതുപോലെ ഓണത്തിന് ഭക്ഷ്യക്കിറ്റ് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

‘ഇത്തവണ ഓണക്കിറ്റ് കൊടുക്കും. ആർക്കൊക്കെയാണ് എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുക എന്നത് മുൻപും ഉള്ള രീതിയല്ല. ഓണക്കാലത്ത് ചെലവുകൾക്കായി കടമെടുക്കേണ്ടിവരും. സംസ്ഥാനത്തിന്റെ കടമെടുപ്പിന് പരിധിയുണ്ട്. കൂടുതൽ കടം എടുക്കാനുള്ള അവസരം വേണം. അല്ലെങ്കിൽ കേന്ദ്രം നികുതി വിഹിതം വർധിപ്പിക്കണം. നികുതി വിഹിതം വെട്ടിക്കുറച്ചതിനാൽ സ്പെഷൽ പാക്കേജ് അനുവദിക്കണമെന്ന് ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്,’ കെഎൻ ബാലഗോപാൽ പറഞ്ഞു.

സ്കൂട്ടർ കാറിൽ തട്ടി കണ്ടെയ്നർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് ഏഴ് വയസുകാരൻ മരിച്ചു

കേന്ദ്രത്തിൽ നിന്ന് മുൻപ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വരുമാനം ലഭിക്കുന്നില്ലെന്നും അതു ലഭിച്ചാൽ 20,000 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നും ധനവകുപ്പ് മന്ത്രി പറഞ്ഞു. കടമെടുപ്പ് വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button