ThiruvananthapuramKeralaNattuvarthaLatest NewsNews

തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ യു​വാ​വി​ന് പ​രി​ക്ക്

പോ​ത്ത​ൻ​കോ​ട് വാ​വ​റ​അ​മ്പ​ലം അ​ഭി​ലാ​ഷ് ഭ​വ​നി​ൽ അ​ഭി​ലാ​ഷി(30)നാ​ണ് പരിക്കേറ്റത്

മം​ഗ​ല​പു​രം: ശാ​സ്ത​വ​ട്ട​ത്ത് തെ​രു​വു​നാ​യയുടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. പോ​ത്ത​ൻ​കോ​ട് വാ​വ​റ​അ​മ്പ​ലം അ​ഭി​ലാ​ഷ് ഭ​വ​നി​ൽ അ​ഭി​ലാ​ഷി(30)നാ​ണ് പരിക്കേറ്റത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തു മ​ണി​യ്ക്കാ​ണ് സം​ഭ​വം. ഓ​ൺ​ലൈ​ൻ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ക്കാ​ര​നാ​യ അ​ഭി​ലാ​ഷ്, ക​മ്പ​നി​യി​ൽ പോ​യി ബാ​ഗി​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി മ​ട​ങ്ങി വ​രു​മ്പോ​ഴാ​യിരുന്നു തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. പു​റ​കി​ൽ തൂ​ക്കി​യി​ട്ടി​രു​ന്ന ബാ​ഗി​ൽ തെ​രു​വു​നാ​യ ക​ടി​ക്കു​ക​യും അ​ഭി​ലാ​ഷ് ബൈ​ക്കി​ൽ നി​ന്നും നി​ല​ത്തു വീ​ഴു​കയുമാ​യി​രു​ന്നു.

Read Also : കനത്ത മഴ: വടക്കൻ കേരളത്തിൽ പരക്കെ നാശനഷ്ടം, കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപതിച്ചു

കൂടാതെ, അ​ഭി​ലാ​ഷി​ന്‍റെ വ​ല​തു കാ​ലി​ൽ തെ​രു​വു​നാ​യ ക​ടിക്കുകയും ചെയ്തു. ഇ​തുക​ണ്ട് ബൈ​ക്ക് നി​ർ​ത്തി ര​ക്ഷി​ക്കാ​നെ​ത്തി​യ മ​റ്റൊ​രു യു​വാ​വി​നെ​യും തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു.

തെ​രു​വു​നാ​യ ആക്രമണത്തിൽ പരിക്കേറ്റ അ​ഭി​ലാ​ഷ് ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button