
കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് വിദ്യാർത്ഥികൾ പറമ്പിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന ജലീലിന്‍റെ മക്കളായ ആജിൽ(11), ഹാദിർ (7) എന്നിവരാണ് മരിച്ചത്.
Read Also : മഹാരാഷ്ട്രയിലെ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചത് 27 പേർ! രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ഭരണകൂടം
ഉച്ചയ്ക്ക് അടുത്ത വീട്ടിൽ ട്യൂഷന് പോയ വിദ്യാർത്ഥികളെ കാണാത്തതിനെ തുടർന്ന്, മാതാവ് നടത്തിയ തിരച്ചിലിൽ സമീപവാസിയായ എം ടി അബ്ദുറഹ്മാനിന്റെ വീട്ടുവളപ്പിൽ എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്യൂഷന് പോയ ആജിലും ഹാദിറും കളിക്കാനായി വെള്ളക്കെട്ടിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് സൂചന. ഇന്നലെയും ഇന്നുമായി പെയ്ത മഴയിലാണ് പറമ്പിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം രണ്ടുപേരുടെയും മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും.
Post Your Comments