കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഏഷ്യക്കാരാണ് അറസ്റ്റിലായത്. പണം നല്‍കി സദാചാരവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അതേസമയം, കുവൈറ്റില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുകയാണ്. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 39 പ്രവാസികളെ കൂടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സിന്റെ സഹകരണത്തില്‍ നടത്തി വരുന്ന സുരക്ഷാ ക്യാമ്പയിനിലാണ് ഇവര്‍ പിടിയിലായത്. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. താമസ, തൊഴില്‍ നിയമലംഘകരായ 39 പേരെയും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് ഭിക്ഷാടനം നടത്തിയിരുന്ന മൂന്നുപേരെയുമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി
Post Your Comments