![](/wp-content/uploads/2023/07/yacoob.jpg)
പാറശാല: ബസിന് പിന്നിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാറിടിച്ച് യുവ വൈദികൻ മരിച്ചു. കാരോട് കാർമൽ സെന്റ് തെരേസാസ് ആശ്രമത്തിലെ വൈദികൻ പൊഴിയൂർ പരുത്തിയൂർ ചീലാന്തിവിളാകത്ത് ഫാ.യാക്കോബ് (38) ആണ് മരിച്ചത്.
Read Also : മണിപ്പൂരിലെ കൂട്ട ബലാത്സംഗം: ഒരാൾ കൂടി അറസ്റ്റില്‍, പിടിയിലായത് പ്രായപൂർത്തിയാകാത്ത പ്രതി
ഇന്നലെ വൈകുന്നേരം നാലിന് ഉച്ചക്കട പഴവഞ്ചാലയിലാണ് അപകടം നടന്നത്. ഫാ.യാക്കോബ് ബൈക്കിൽ പോകവെ ആളെയിറക്കുവാൻ നിർത്തിയിരുന്ന ബസിനു പിന്നിൽ ബൈക്ക് നിർത്തിയപ്പോൾ പിന്നാലെയെത്തിയ കാർ ബൈക്കിൽ ഇടിച്ച് ഫാദർ ബസിനടിയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാ.യാക്കോബിനെ നെയ്യാറ്റിൻകര ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read Also : കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി, 122 പേരെ ഇനിയും കണ്ടെത്താനായില്ല
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: ശിമയോൻ. മാതാവ്: മുത്തമ്മ. സംഭവത്തിൽ പൊഴിയൂർ പൊലീസ് കേസെടുത്തു.
Post Your Comments