കാറുകളുടെ വിൽപ്പന വർദ്ധിപ്പിക്കാനെടുത്ത തന്ത്രം വിനയായതോടെ ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് കോടികൾ. വിൽപ്പന വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ടെസ്‌ല കാറുകളുടെ വില കുറയ്ക്കാൻ തയ്യാറാണെന്ന പ്രഖ്യാപനം നടത്തിയതാണ് തിരിച്ചടിയായി മാറിയത്. കണക്കുകൾ പ്രകാരം, ഒറ്റ ദിവസം കൊണ്ട് മസ്കിന്റെ ആസ്തിയിൽ നിന്നും 1.6 ലക്ഷം കോടി രൂപയാണ് (2000 കോടി ഡോളർ) നഷ്ടമായത്. ഇതോടെ, മസ്കിന്റെ ആസ്തി 20 ലക്ഷം കോടി രൂപയായി (23,400 കോടി ഡോളർ).
ഇലക്ട്രിക് കാർ നിർമ്മാണ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ടെസ്‌ല. എന്നാൽ, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ കമ്പനിയോട് ലാഭ അനുപാതം ഒരു വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞിരുന്നു. കൂടാതെ, മറ്റ് നിർമ്മാതാക്കളുമായി വിപണിയിൽ ഉണ്ടായ കടുത്ത മത്സരവും ടെസ്‌ലയ്ക്ക് മങ്ങൽ ഏൽപ്പിച്ചു. ഇതിനെ തുടർന്നാണ് വിൽപ്പന വർദ്ധിപ്പിക്കാനായി കാറുകളുടെ വില കുറയ്ക്കാൻ തയ്യാറാണെന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഈ പ്രഖ്യാപനം ലാഭത്തേക്കാൾ കൂടുതൽ നഷ്ടമാണ് മസ്കിന് ഉണ്ടാക്കിയത്.
Also Read: 2000 കിലോ തക്കാളി മോഷണം: ദമ്പതികള്‍ അറസ്റ്റില്‍
Post Your Comments