ഇന്ത്യൻ വിപണിയിൽ അതിവേഗം ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. മോട്ടോ എന്ന ചുരുക്കപ്പേരിൽ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കീഴടക്കിയ ഈ കമ്പനി വ്യത്യസ്ഥമായ നിരവധി ഹാൻഡ്സെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ച് വരെയുള്ള മോട്ടോറോള ഹാൻഡ്സെറ്റുകൾ ലഭ്യമാണ്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷത എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസല്യൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഒക്ടകോർ മീഡിയടെക് ഡെമൻസിറ്റി 800 യു 5ജി SoC പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. 108 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 24,999 രൂപ മുതലാണ് മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്.
Also Read: കൊട്ടക് മഹീന്ദ്ര ബാങ്ക്: ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
Post Your Comments