തിരുവനന്തപുരം: മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്. ‘സേവ് മണിപ്പൂര്‍’എന്ന പേരില്‍ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 1000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. രാവിലെ 10 മണിമുതല്‍ 2 മണി വരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു. സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള ജനതയുടെ പ്രതിരോധമാണിതെന്നും ഇ പി ജയരാജന് അറിയിച്ചു.
Read Also: ബസിന് പിന്നിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാറിടിച്ച് യുവ വൈദികന് ദാരുണാന്ത്യം
‘കഴിഞ്ഞ മെയ് മാസത്തില്‍ ആരംഭിച്ച കലാപത്തില്‍ മനുഷ്യര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. അതെല്ലാം ഭീകരമായ അവസ്ഥ സൃഷ്ടിച്ചു. പുറത്ത് വന്ന ദൃശ്യങ്ങള്‍ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സ്ത്രീസ്വാതന്ത്ര്യത്തിന് നേരെയുണ്ടായ കലാപമാണിത്. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയാണ് ബിജെപി സര്‍ക്കാര്‍ അവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഈ സംസ്ഥാന നയത്തെ സംരക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍’, ഇ പി ജയരാജന് പറഞ്ഞു.
‘സ്ത്രീകളെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുക, നഗ്നയാക്കി നടത്തിക്കുക, പ്രതിരോധിക്കുന്നവരെ ചുട്ടുകൊല്ലുക തുടങ്ങി ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ സേവനം നടത്തിയ പട്ടാളക്കാരന്റെ ഭാര്യയെ പോലും ബലാത്സംഗത്തിനിരയാക്കി’, ജയരാജന് ചൂണ്ടിക്കാട്ടി.
Post Your Comments