ThiruvananthapuramKeralaNattuvarthaLatest NewsNews

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് നാല് പേരുമായി കടലിൽ പോയ വള്ളം മറിഞ്ഞത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലിൽ വീണെങ്കിലും ഉടൻ നീന്തിക്കയറി. പിന്നാലെ മത്സ്യബന്ധനവകുപ്പിന്റെ ബോട്ടിൽ ഇദ്ദേഹത്തെ ഹാർബറിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. കാര്യമായ പരിക്കുകൾ ഇദ്ദേഹത്തിനില്ല. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്.

Read Also : കനത്ത മഴ: വടക്കൻ കേരളത്തിൽ പരക്കെ നാശനഷ്ടം, കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപതിച്ചു

അതേസമയം, പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് അപകടങ്ങൾ തുടർച്ചയാകുന്നത്. കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് പേരാണ് മരിച്ചത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button