ഇംഫാല്‍: മിസോറാമിലുളള മെയ്തേയി വിഭാഗക്കാരെ വിമാനമാര്‍ഗം സംസ്ഥാനത്തെത്തിക്കാന്‍ പുതിയ പദ്ധതി രൂപീകരിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തുളള മെയ്തേയി വിഭാഗക്കാര്‍ സുരക്ഷ കണക്കിലെടുത്ത് മണിപ്പൂരിലേക്ക് മടങ്ങണമെന്ന് മിസോറാമിലെ മുന്‍ തീവ്രവാദികളുടെ ഒരു സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നീക്കം.
മെയ് 4ന്, ഒരു കൂട്ടം പുരുഷന്മാര് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇത് മിസോറാമിലെ യുവാക്കള്‍ക്കിടയില്‍ കടുത്ത രോഷമുണ്ടാക്കിയിട്ടുണ്ടെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്
ഐസ്വാള്‍-ഇംഫാല്‍, ഐസ്വാള്‍-സില്‍ച്ചാര്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസ് നടത്തുന്ന എടിആര്‍ വിമാനങ്ങളില്‍ മിസോറാമില്‍ നിന്ന് ആളുകളെ എത്തിക്കാനാണ് മണിപ്പൂര്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
അതേസമയം, മെയ്തേയി വിഭാഗക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, ഒഴിപ്പിക്കല്‍ പ്രക്രിയ എപ്പോള്‍ ആരംഭിക്കുമെന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിപ്പൂരില്‍ നിന്നും തെക്കന്‍ അസാമില്‍ നിന്നുമുള്ള ആയിരക്കണക്കിന് മെയ്തേയി വിഭാഗക്കാര്‍ മിസോറാമില്‍ താമസിക്കുന്നുണ്ട്.
Post Your Comments