കൊതുക് ചിലരെ മാത്രം തിരഞ്ഞ് പിടിച്ച് കടിക്കുന്നതായി കേൾക്കാറുണ്ട്. എന്നാൽ, ഇതിന് പിന്നിലെ കാരണമെന്തെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ചിലരുടെ ചോരയോട് മാത്രം കൊതുകിന് താല്പര്യം വരുന്നതെന്തുകൊണ്ടാണെന്ന് നോക്കാം. ഒരു കൂട്ടത്തിലിരുന്നാലും ചിലരെ മാത്രം തിരഞ്ഞു പിടിച്ച് കൊതുക് കടിയ്ക്കുന്നതിന് കാരണങ്ങള്‍ ഇവയാണ്.
‘ഒ’ ബ്ലഡ് ഗ്രൂപ്പുകാരുടെ രക്തത്തോട് ‘എ’ ഗ്രൂപ്പുകാരോടുള്ളതിനേക്കാള്‍ താല്‍പര്യം കൂടുതലാണ് കൊതുകിന്. ‘ബി’ ഗ്രൂപ്പുകാര്‍ ഇതിന്റെ മധ്യസ്ഥാനത്തായി വരും. നമ്മുടെ രക്ത ഗ്രൂപ്പിനനുസരിച്ച് 85% ആളുകളും ത്വക്കിലൂടെ രാസവസ്തുക്കള്‍ പുറത്ത് വിടാറുണ്ടത്രേ. ഇതാണ് രക്ത ഗ്രൂപ്പിലെ ഇഷ്ടം തെരഞ്ഞെടുക്കാന്‍ കൊതുകിനെ സഹായിക്കുന്നത്.
കൊതുകുകള്‍ക്ക് മാക്‌സിലറി പള്‍പ് എന്നൊരു അവയവമുണ്ട്. മനുഷ്യന്‍ ഉച്ഛാസത്തിലൂടെ പുറംന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് തിരിച്ചറിയാനാണിത്. ഇങ്ങനെയാണ് ലക്ഷ്യം കൊതുക് സ്ഥിരീകരിക്കുന്നത്. 164 അടി അകലത്തില്‍ നിന്ന് തന്നെ ഇരയെ തിരിച്ചറിയാന്‍ ഇവയ്ക്ക് കഴിയും ഇതിലൂടെ.
ശരീരത്തിന് ഉയര്‍ന്ന താപനില ഉള്ളവര്‍ കൊതുകിനെ ആകര്‍ഷിക്കും. ലാറ്റിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ എന്നിവയുടെ ശരീരത്തിലെ ഗന്ധം തിരിച്ചറിഞ്ഞാണ് ഇരയെ കൊതുക് കണ്ടെത്തുക. വിയര്‍പ്പിന്റെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കുമെന്ന് ചുരുക്കം.
ശരീരത്തിലെ ബാക്ടീരിയകളും കൊതുക് കടിക്ക് ഇടയാക്കുന്നുണ്ട്. ചര്‍മ്മത്തിലെ ബാക്ടീരിയകളാണ് ഇതിന് കാരണം. മദ്യപിക്കുന്നവര്‍ കൊതുകിന്റെ ആക്രമണത്തിന് വളരെ പെട്ടെന്ന് ഇരയാകും. മദ്യപാനം ശരീരത്തിലെ താപനില ഉയര്‍ത്തുകയും വിയര്‍ക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതാണ് കാരണം.
ഗന്ധവും ബാക്ടീരിയയും വിയര്‍പ്പും മാത്രമല്ല, തുണിയുടെ നിറവും കൊതുകിനെ ആകര്‍ഷിക്കും. മനുഷ്യരെ കണ്ടെത്താന്‍ അവര്‍ ആ തന്ത്രവും പയറ്റാറുണ്ട്. ഫ്‌ലോറിഡയിലെ സര്‍വ്വകലാശാലയാണ് ഈ ഗവേഷണത്തിന് പിന്നില്‍. നീല, ചുവപ്പ്, കറുപ്പ് എന്നിവയാണ് ഇവയുടെ ശ്രദ്ധ ആകര്‍ഷിക്കുക.
Post Your Comments