റെയിൽവേയുടെ വെബ്സൈറ്റിലും ആപ്പിലും ചെറിയ സ്റ്റേഷനുകളുടെ പേരുകൾ തിരയുമ്പോൾ ഭൂരിഭാഗം ഉപഭോക്താക്കളും ആശയക്കുഴപ്പത്തിൽ ആകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ചെറിയ റെയിൽവേ സ്റ്റേഷനുകളെ പെട്ടെന്ന് തിരിച്ചറിയാൻ അടുത്തുള്ള വലിയ റെയിൽവേ സ്റ്റേഷനുകളുടെ പേരുമായി പുനർനാമകരണം ചെയ്യാനാണ് റെയിൽവേയുടെ തീരുമാനം. ഇത് സംബന്ധിച്ച പ്രത്യേക പദ്ധതിക്ക് റെയിൽവേ രൂപം നൽകിയിട്ടുണ്ട്. ഇതോടെ, വെബ്സൈറ്റിലും ഓൺലൈനിലും വലിയ സ്റ്റേഷനുകളുടെ പേര് തിരയുമ്പോൾ തന്നെ തൊട്ടടുത്തുള്ള ചെറിയ റെയിൽവേ സ്റ്റേഷനുകളുടെ പേരുകളും ദൃശ്യമാകും.
അറിയപ്പെടാത്ത സ്റ്റേഷനുകളുടെ പേര് തിരയുമ്പോഴാണ് യാത്രക്കാർക്ക് ഇത്തരത്തിലുള്ള പ്രശ്നം അനുഭവപ്പെടാറുള്ളത്. ഇനി സൈറ്റിൽ കയറി ചെറിയ സ്റ്റേഷനുകളുടെ പേര് തിരയുമ്പോൾ നിരാശപ്പെടേണ്ടതില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് ഈ പദ്ധതി നടപ്പാക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 175 നഗരങ്ങളിലെ 725 സ്റ്റേഷനുകളുടെ പേരുകൾ പുനർനാമകരണം ചെയ്യും. തുടർന്ന് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്. വിനോദസഞ്ചാരം ഏറെയുള്ള പ്രദേശങ്ങളിൽ വളരെയധികം ഗുണകരമാകുന്ന സംവിധാനം കൂടിയാണിത്.
Also Read: കൈക്കൂലി കേസ്: വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
Post Your Comments