KannurLatest NewsKeralaNattuvarthaNews

പാമ്പുകടിയേറ്റ് ആദിവാസി യുവാവിന് ദാരുണാന്ത്യം

കൊട്ടുകപാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരൻ-ജാനു ദമ്പതികളുടെ മകൻ ഷാജി (നന്ദു-20) ആണ് മരിച്ചത്

കരിക്കോട്ടക്കരി: പാമ്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. കൊട്ടുകപാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരൻ-ജാനു ദമ്പതികളുടെ മകൻ ഷാജി (നന്ദു-20) ആണ് മരിച്ചത്.

Read Also : താൻ സ്പീക്കറല്ല തനി വർഗ്ഗീയവാദിയാണ്, തനിക്കെതിരെ കേരളത്തിലെ ഓരോ പോലീസ് സ്റ്റേഷനിലും കേസ് കൊടുക്കും: രാമസിംഹൻ അബൂബക്കർ

ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. ജൂലൈ ആദ്യ ആഴ്ചയിലാണ് യുവാവിന് പാമ്പു കടിയേറ്റത്. വീടിന് സമീപത്തെ തോട്ടിൽ കൂട്ടുകാരൊത്ത് മീൻ പിടിക്കാൻ പോയതിനിടെയാണ് ഷാജിയെ മൂർഖൻ പാമ്പ് കടിച്ചത്. ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Read Also : വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; ജിം ട്രെയ്‌നറായ ഫിറ്റ്നസ് താരത്തിന് ദാരുണാന്ത്യം

വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button