
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനവള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി അപകടം. ഒരാള്‍ വെള്ളത്തില്‍ വീണെങ്കിലും നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു.
രാവിലെ ഏഴിനാണ് അപകടം നടന്നത്. മൂന്ന് മത്സ്യതൊഴിലാളികളാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളം പുലിമുട്ടിനുള്ളില്‍ കുടുങ്ങിക്കിടന്നതിനാല്‍ മറ്റൊരു വള്ളം എത്തിയാണ് ഇത് പുറത്തെടുത്തത്.
കഴിഞ്ഞയിടെ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാല് മത്സ്യതൊഴിലാളികള്‍ മരിച്ചതിന് പിന്നാലെ നാട്ടുകാര്‍ സമരം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പോര്‍ട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് ഉറപ്പ് നല്‍കിയെങ്കിലും ഇത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
Post Your Comments