Latest NewsKeralaNews

കേരള പൊലീസിന് എന്തിനാണ് ഒരു രഹസ്യാന്വേഷണ വിഭാഗം? മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ച് സന്ദീപ് വാചസ്പതി

കേരളത്തിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനകള്‍ ആസൂത്രണം നടത്തിയിട്ടും നമ്മുടെ പൊലീസ് മാത്രം അറിഞ്ഞില്ല

ആലപ്പുഴ: കേരള പൊലീസിന് എന്തിനാണ് ഒരു രഹസ്യാന്വേഷണ വിഭാഗമെന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്തി നിരപരാധികളെ കൊല്ലാന്‍ അന്താരാഷ്ട്ര ഭീകര സംഘടനകള്‍ ആസൂത്രണം നടത്തിയിട്ടും നമ്മുടെ പൊലീസ് മാത്രം അറിഞ്ഞില്ലെന്നും, അതറിയാന്‍ എന്‍.ഐ.എ തന്നെ വേണ്ടി വന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്ത് എത്തിയത്.

Read Also: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പോരാട്ടം മുറുകുന്നു! പുതിയ എഐ മോഡലുമായി മെറ്റ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘കേരള പൊലീസിന് എന്തിനാണ് ഒരു രഹസ്യാന്വേഷണ വിഭാഗം? കേരളത്തിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്തി നിരപരാധികളെ കൊല്ലാന്‍ അന്താരാഷ്ട്ര ഭീകര സംഘടനകള്‍ ആസൂത്രണം നടത്തിയിട്ടും നമ്മുടെ പൊലീസ് മാത്രം അറിഞ്ഞില്ല. എന്‍.ഐ.എ എത്തി പ്രതികളെ പിടികൂടി വാര്‍ത്താക്കുറിപ്പ് ഇറക്കിയപ്പോഴാണ് നമ്മുടെ ചാര പൊലീസ് ഇക്കാര്യം അറിഞ്ഞത് തന്നെ. ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ കുറേ നാളുകളായി ഇതാണ് അവസ്ഥ. എന്‍.ഐ.എയും കേന്ദ്ര രഹസ്യ പൊലീസും ഉള്ളത് കൊണ്ട് കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതമായി ജീവിക്കുന്നു’.

‘സാധാരണക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സാധിക്കാത്ത സേനയെ എന്തിനാണ് ചെല്ലും ചെലവും കൊടുത്ത് പോറ്റിവളര്‍ത്തുന്നത്. കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തെ എന്തിനാണ് പിണറായി വിജയന്‍ ഉപയോഗിക്കുന്നത്? രാഷ്ട്രീയ എതിരാളികളുടെ  രഹസ്യം ചോര്‍ത്താന്‍ ഉള്ളതല്ല ഇന്റലിജന്‍സ് വിഭാഗം എന്ന് ആഭ്യന്തര മന്ത്രി തിരിച്ചറിയണം. അതോ ഭീകര വാദികളുടെ വാലാട്ടികളായി പൊലീസിനെ മാറ്റിയോ എന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണം. എന്തായാലും ഇന്റലിജന്‍സ് വിഭാഗം കേരള പൊലീസിന് മാത്രമല്ല ജനങ്ങള്‍ക്ക് മുഴുവന്‍ ബാധ്യത ആയിരിക്കുകയാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button