
ശിവമൊഗ്ഗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ. കര്‍ണാടകയിലെ ശിവമൊഗ്ഗയിലാണു കോളജില്‍ പ്രിന്‍സിപ്പല്‍ കൂടിയായ പുരോഹിതന്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. പ്രണയം നടിച്ച് ആദിവാസി വിഭാഗത്തില്‍പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. മാസങ്ങളോളം ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് റിപ്പോർട്ട്. പീഡനത്തെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് വിവരം പുറത്തായത്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേ ഉള്ളൂ.
Post Your Comments