കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ പതിന്മടങ്ങ് കരുത്തനാണ് വിട പറഞ്ഞ ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനുള്ള തെളിവാണ് ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
Read Also: പ്രണയത്തിനു പിന്നാലെ ശാരീരിക ബന്ധം, ശേഷം യുവതിയെ ഉപേക്ഷിച്ച് കടന്നു: അനീഷിനുള്ളത് വ്യാജ അക്കൗണ്ടുകൾ
‘സാധാരണ ഗതിയില്‍ സംസ്കാരം കഴിഞ്ഞാല്‍ ആളുകളുടെ വരവ് നിലയ്ക്കും. എന്നാല്‍ ആളുകളുടെ അസാധാരണമായ സ്നേഹപ്രകടനമാണ് പുതുപ്പള്ളിയില്‍ കാണുന്നത്. കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ഈ സ്നേഹം ലഭിച്ചിട്ടില്ല. അദ്ദേഹം നല്കിയ സ്നേഹം ആളുകള്‍ പതിന്മടങ്ങായി തിരിച്ചു നല്‍കുകയാണ്. അമേരിക്കയില്‍ നിന്നുവരെ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് വിളിക്കുന്നുണ്ട്. ഒരു നല്ല നേതാവിന് ലഭിക്കുന്ന അംഗീകാരമാണിതൊക്കെ. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ പതിന്മടങ്ങ് കരുത്തനാണ് വിട്ടുപിരിഞ്ഞ ഉമ്മന്‍ ചാണ്ടി’, ചെന്നിത്തല വിലയിരുത്തി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ പാര്‍ട്ടിയെയും സമൂഹത്തെയും ജനാധിപത്യ ചേരിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
Post Your Comments