Latest NewsNewsIndia

ഡൽഹിയിൽ ഇന്ന് മുതൽ ഡ്രോണുകൾ പറത്തരുത്! നിരോധനം ഓഗസ്റ്റ് 16 വരെ, ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി പോലീസ് കമ്മീഷണർ

ഇന്ന് രാവിലെ മുതൽ ഉത്തരവ് പ്രാബല്യത്തിലാകും

ഡൽഹിയിൽ ഇന്ന് മുതൽ പാരാഗ്ലൈഡറുകൾ, ഹാംഗ്-ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂൺ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറത്തുവിട്ടു.

ഇന്ന് മുതൽ ഓഗസ്റ്റ് 16 വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിരോധനത്തിനുശേഷം നിയമലംഘനം നടത്തുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 188 പ്രകാരം (ഉദ്യോഗസ്ഥർ പ്രഖ്യാപിച്ച ഉത്തരവ് പാലിക്കാതിരിക്കുക) ശിക്ഷാർഹമാണ്. ഇന്ന് രാവിലെ മുതൽ ഉത്തരവ് പ്രാബല്യത്തിലാകും. പാരാഗ്ലൈഡറുകൾ, പാരമോട്ടോറുകൾ, ആളില്ല ഏരിയയിൽ വെഹിക്കിൾസ്, എയർക്രാഫ്റ്റുകൾ തുടങ്ങിയവ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ‘കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്തെ ശവകുടീരമാണ് ഇത്, 9 മാസം കഴിഞ്ഞു, ഇതാണവസ്ഥ’: വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button