കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സര്‍ക്കാര്‍ ജീവനക്കാരൻ അറസ്റ്റില്‍. കുന്നത്തൂര്‍ കളത്തൂര്‍ വീട്ടില്‍ ആര് രാജേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷനല്‍ ഓഫിസില്‍ അക്കൗണ്ട്സ് ഓഫിസറാണ് രാജേഷ് കുമാര്‍. ഉമ്മൻ ചാണ്ടിയുടെ മരണ ദിനമായ ചൊവ്വാഴ്ച,യാണ് അപകീര്‍ത്തികരമായ പോസ്റ്റ് ഇയാൾ പങ്കുവച്ചത്.
read also: ആർത്തവവിരാമ സമയത്ത് ആരോഗ്യം നിലനിർത്താനുള്ള എളുപ്പവഴികൾ ഇവയാണ്
ഉമ്മൻ ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് റവന്യൂ വകുപ്പ് ജീവനക്കാരൻ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിന് താഴെയായിരുന്നു വിവാദ കമന്റ്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാര്‍ കുന്നത്തൂര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments