പൊൻകുന്നം: കെഎസ്ആർടിസി ബസ് വെട്ടിച്ചപ്പോൾ പിന്നിലെ കാർ ഡിവൈഡറിൽ കയറി നിയന്ത്രണംവിട്ട് ടിപ്പർലോറിയിലിടിച്ച് തകർന്നു. ആർക്കും പരിക്കില്ല.
ഇന്നലെ വൈകുന്നേരം 4.30-ന് പൊൻകുന്നം പോലീസ് സ്റ്റേഷന് സമീപം സിഗ്നൽ പോയിന്റിലാണ് അപകടം നടന്നത്. കെകെ റോഡിൽ നിന്ന് പിപി റോഡിലേക്ക് തിരിഞ്ഞ കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് വെട്ടിച്ച് കയറിയപ്പോൾ പിന്നാലെയെത്തിയ കാർ ഡിവൈഡറിൽ കയറി നിയന്ത്രണം വിട്ട് ടിപ്പറിന്റെ വശത്ത് ഇടിക്കുകയായിരുന്നു.
സിഗ്നലിന് സമീപത്ത് ഡ്രൈവർമാരുടെ ആശയക്കുഴപ്പമാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments