പാലക്കാട്: മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി പുതുനഗരം, പാലക്കാട് എന്നിവിടങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ ആണ് പരിശോധന നടത്തിയത്.
Read Also : കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ വലിയ കുറവ്: കണക്കുകൾ പുറത്തുവിട്ട് വനംമന്ത്രി
പാലക്കാട് നഗരസഭയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നിന്ന് സാമ്പിള്‍ എടുത്ത് സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ പരിശോധന ലാബില്‍ ആണ് പരിശോധന നടത്തിയത്. 45 സര്‍വെയ്ലന്‍സ് സാമ്പിളുകള്‍ ശേഖരിക്കുകയും നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ കമീഷണറുടെ നിര്‍ദേശാനുസരണം ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരായ ആര്. ഹേമ, ജോബിന് എ. തമ്പി, എസ്. നയനലക്ഷ്മി, സി.പി. അനീഷ്, ഭക്ഷ്യസുരക്ഷ പരിശോധന ജീവനക്കാരായ അനന്തകുമാര്‍, വിനയന്, പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റെനി പി. മാടശ്ശേരി, വി. ബബിത, ബിജു എന്നിവര്‍ സ്ക്വാഡില്‍ പങ്കെടുത്തു.
Post Your Comments