Latest NewsKeralaNews

സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്, മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയ 159 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നൽകിയിട്ടുണ്ട്

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഹോസ്റ്റലുകളിലടക്കം റെയ്ഡ് നടത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലും, സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന 602 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. 76 സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഹോസ്റ്റലുകളിലെ ഭക്ഷണത്തെ കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടെയും മെസ്സുകളുടെയും പ്രവർത്തനം നിർത്തിവയ്പ്പിച്ചിട്ടുണ്ട്. ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി തുടർന്നും പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡിസംബർ, ജനുവരി എന്നീ മാസങ്ങളിൽ 2 ഘട്ടങ്ങളിലായാണ് പരിശോധനകൾ നടത്തിയത്.

Also Read: കേരളത്തിന് വീണ്ടും പ്രതീക്ഷയ്ക്ക് വക! കൂടുതൽ വന്ദേ ഭാരത് എക്സ്പ്രസുകൾ അനുവദിച്ചേക്കും

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയ 159 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നൽകിയിട്ടുണ്ട്. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 75 സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതിനായി കോമ്പൗണ്ടിംഗ് നോട്ടീസും ഏഴ് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button