Latest NewsNewsIndia

ഗുജറാത്തിൽ റെഡ് അലർട്ട്! വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സന്ദർശിച്ചിട്ടുണ്ട്

ഗുജറാത്തിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. നിലവിൽ, സൗരാഷ്ട്ര, കച്ച് മേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രളയ സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ ഭൂരിഭാഗം താഴ്ന്ന മേഖലകളും വെള്ളത്തിനടിയിലായി. നിലവിൽ, നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സന്ദർശിച്ചിട്ടുണ്ട്. അപകട സാധ്യത മേഖലകളിൽ നിന്നും നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇന്ന് ഗുജറാത്തിൽ ഓറഞ്ച് അലർട്ടായിരുന്നു. നാളെ 204 മില്ലിമീറ്ററിലധികം മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. മിന്നൽ പ്രളയത്തിൽ കുളു, മണാലി തുടങ്ങിയ പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also Read: കർക്കടക മാസ പൂജകൾ പൂർത്തിയായി, ശബരിമല നട ഇന്ന് അടയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button