Latest NewsNewsIndiaBusiness

രാജ്യത്ത് പച്ചരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം, ആഭ്യന്തര വിപണിയിൽ വില കുറയാൻ സാധ്യത

മറ്റു സംസ്ഥാനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചരിക്ക് കേരളത്തിൽ താരതമ്യേന വില കൂടുതലാണ്

വിദേശ രാജ്യങ്ങളിലേക്ക് പച്ചരി കയറ്റുമതി ചെയ്യുന്നതിൽ നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് കയറ്റുമതിയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട ശക്തമായ മഴ വിളകളെ സാരമായി ബാധിച്ചിരുന്നു. ഇത്തരത്തിൽ ഉണ്ടായ ഉൽപ്പാദനക്കുറവ് പരിഹരിക്കുന്നതിനും കൂടിയാണ് പുതിയ നടപടി. അതേസമയം, പുഴുക്കലരി, ബസുമതി അരി എന്നിവയുടെ കയറ്റുമതി തുടരുന്നതാണ്.

കയറ്റുമതിയിലെ വിലക്ക് അന്താരാഷ്ട്ര വിപണിയെ സാരമായി ബാധിക്കുമെങ്കിലും, കേരളം അടക്കമുള്ള ആഭ്യന്തര വിപണികളിൽ പച്ചരി വില കുറയുന്നതായിരിക്കും. മറ്റു സംസ്ഥാനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചരിക്ക് കേരളത്തിൽ താരതമ്യേന വില കൂടുതലാണ്. കേന്ദ്രസർക്കാറിന്റെ ഏറ്റവും പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് കയറ്റുമതി നടപടികൾ ആരംഭിച്ചവർക്ക് അത് പൂർത്തിയാക്കാനുള്ള അവസരം നൽകുന്നതാണ്. കേന്ദ്രസർക്കാരുമായി ധാരണയിലെത്തിയ രാജ്യങ്ങളിലേക്ക് പച്ചരി കയറ്റുമതി തുടരാൻ സാധ്യതയുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ഭാഗമായാണ് ഇത്തരം ഇളവുകൾ നൽകുന്നത്.

Also Read: ഗര്‍ഭിണികൾ ഈന്തപ്പഴം കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button